സൗഹൃദം പുതുക്കി ചീരുംബക്ഷേത്ര ഭാരവാഹികൾ തളങ്കര ഉറൂസിനെത്തി

തളങ്കര : മതമൈത്രിയുടെ സന്ദേശവുമായി തെരുവത്ത് ചീരുംബ ഭഗവതിക്ഷേത്രം പ്രതിനിധികൾ തളങ്കര മാലിക് ദീനാർ ഉറൂസ് നഗരിയിലെത്തി. ക്ഷേത്രഭാരവാഹികളുടെ സംഘത്തെ ഉറൂസ് കമ്മിറ്റി ഭാരവാഹികൾ സ്വീകരിച്ചു.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹരീഷ് കോട്ടക്കണ്ണിയുടെയും ഉത്സവ കമ്മിറ്റി ചെയർമാൻ കെ. നാരായണന്റെയും നേതൃത്വത്തിലുള്ള സംഘമാണ് പള്ളിയിലേക്ക് എത്തിയത്. സ്വീകരണത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ യഹ്യ തളങ്കര അധ്യക്ഷനായി. ടി.എ. ഷാഫി, കെ.എ. മുഹമ്മദ് ബഷീർ, കെ.എം. അബ്ദുൾ റഹ്‌മാൻ, കെ.എച്ച്. അഷ്റഫ്, അസ്‌ലം പടിഞ്ഞാർ, കമലാക്ഷൻ, പി.കെ. ഭരതൻ, ഉല്ലാസ്‌കുമാർ, ഫൈസൽ മുഹ്സിൻ എന്നിവർ സംസാരിച്ചു.

