KSDLIVENEWS

Real news for everyone

വ്യാപാരി സമരം: സംസ്ഥാനത്ത് ഇന്ന് കടകൾ തുറക്കില്ല, തിരുവനന്തപുരത്തെ ഹോട്ടലുകളെ ഒഴിവാക്കി

SHARE THIS ON

മലപ്പുറം: ചൊവ്വാഴ്ച സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കില്ല. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കടകൾ അടച്ചിടുന്നത്. വ്യാപാരവുമായി ബന്ധപ്പെട്ട നിയമങ്ങളും വകുപ്പുകളും ഏകോപിപ്പിച്ചു വ്യാപാരമന്ത്രാലയം രൂപവത്കരിക്കുക, മാലിന്യം നീക്കംചെയ്യാനില്ലാത്ത വ്യാപാരസ്ഥാപനങ്ങളെ യൂസർ ഫീ അടയ്ക്കുന്നതിൽനിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഈ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നയിക്കുന്ന വ്യാപാരസംരക്ഷണ യാത്ര ചൊവ്വാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. വ്യാപാരികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനം ചൊവ്വാഴ്ച മുഖ്യമന്ത്രിക്ക് അദ്ദേഹം സമർപ്പിക്കും. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഹോട്ടലുകളും ബേക്കറികളും രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ അടച്ചിടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയ്പാൽ അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!