KSDLIVENEWS

Real news for everyone

സർവീസിൽ നിന്ന് വിരമിക്കുന്ന കെ എസ് ഇ ബി ജീവനക്കാരനെ മംഗലൽപാടി ജനകീയ വേദി ആദരിച്ചു

SHARE THIS ON

.
———————————————————
ഉപ്പള: കേരള സ്റ്റേറ്റ് വൈദ്യുതി ബോർഡിൽ ഉപ്പള മേഘലയിൽ വര്ഷങ്ങളോളം സേവനം നിർവ്വഹിച്ചു വിരമിക്കുന്ന നാസർ എം നെ മംഗൽപ്പാടി ജനകീയ വേദി ഉപഹാരം നൽകി ആദരിച്ചു.
വൈദ്യുതി ബോര്ഡിലെ ജീവനക്കാരൻ എന്ന നിലക്ക്  ഏത് സമയത്തും തന്റെ ഉത്തരവാദിത്തം എന്നതിന് പുറമെ കൃത്യതയോടെ ജനങ്ങളോടുള്ള പ്രതിബദ്ധത എന്ന നിലക്ക് നിർവഹിച്ചു ഏവരാലും പ്രശംസിക്കപ്പെട്ട വ്യക്തിയാണ് നസീർ എം എന്ന് ജനകീയ വേദി പ്രവർത്തകർ അഭിപ്രായപ്പെട്ടു, ചടങ്ങിൽ അഡ്വ. കരീം പൂന, അബു തമാം,സിദ്ദീഖ് കൈക്കമ്പ, റൈഷാദ് ഉപ്പള, മഹമൂദ് കൈകമ്പ, ആശാഫ് മൂസകുഞ്ഞി,ഖലീൽ ഷിറിയ, കെ എഫ്. ഇക്ബാൽ ഉപ്പള, റഫീഖ് മാസ്റ്റർ പൈവളിക്കെ,, അപ്പണ്ണ മാസ്റ്റർ,തുടങ്ങിയവർ സംബന്ധിച്ചു, നസീർ എം ന്ന് മംഗൽപ്പാടി ജനകീയ വേദിയുടെ മൊമെന്റോ യും പൊന്നാടയും നൽകി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!