KSDLIVENEWS

Real news for everyone

സാജൻ കുവൈത്തിലേക്ക് പോയത് ഒരു മാസം മുൻപ്; ലൂക്കോസിന്റെ മരണം മകളുടെ കോളജ് അഡ്മിഷനു നാട്ടിൽ വരാനിരിക്കെ

SHARE THIS ON

കൊല്ലം: കുവൈത്തിലെ കെട്ടിട സമൂച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സാജൻ ജോർജ് (29) ജോലിക്കായി കുവൈത്തിലേക്ക് പോയത് ഒരു മാസം മുൻപ്. കൊല്ലം പുനലൂർ സ്വദേശിയായ സാജൻ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻ വില്ല പുത്തൻ വീട്ടിൽ ജോർജ് പോത്തന്റെയും വൽസമ്മയുടേയും മകനാണ്. എംബിഎ ബിരുദധാരിയായ സാജൻ ദുരന്തമുണ്ടായ കമ്പനിയിലെ ജൂനിയർ കെമിക്കൽ എൻജിനീയറാണ്. ഏക സഹോദരി ആൻസി.

തീപിടിത്തത്തിൽ മരിച്ച മറ്റൊരു മലയാളിയായ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു– 48) അടുത്ത മാസം നാട്ടിലേക്കു വരാനിരിക്കെയാണ് വീട്ടുകാരെ തേടി ദുരന്തവാർത്തയെത്തിയത്. പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും ലൂക്കോസിന്റെ മകൾ എ പ്ലസ് നേടിയിരുന്നു. മകളുടെ കോളജ് അഡ്മിഷനു വേണ്ടിയാണ് സാജൻ നാട്ടിലേക്ക് വരാനിരുന്നത്. സാധാരണ ഒരുദിവസം 4 തവണയെങ്കിലും നാട്ടിലേക്കു വിളിക്കുന്ന ലൂക്കോസ് ഇന്ന് വീട്ടിലേക്ക് വിളിക്കാത്തതിന്റെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് മരണവാർത്ത വീട്ടുകാരെ തേടിയെത്തുന്നത്.

error: Content is protected !!