ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ രാസഷണ്ഡീകരണത്തിന് വിധേയമാക്കുന്ന ബില്ലുമായി തായ്ലൻഡ്

ലൈംഗിക പീഡനക്കേസുകളിലെ കുറ്റവാളികളെ സ്വമേധയാ രാസഷണ്ഡീകരണത്തിന് വിധേയമാക്കാനുള്ള ബില്ലുമായി തായ്‌ലന്‍ഡ്. കുറ്റവാളികളുടെ എണ്ണം കുറയ്ക്കാന്‍ വേണ്ടിയാണ് രാജ്യം ഇത്തരമൊരു ബില്ല് കൊണ്ട് വന്നിരിക്കുന്നത്. മാര്‍ച്ചില്‍ ലോവര്‍ ഹൗസ് പാസാക്കിയ ബില്ലിന് തിങ്കളാഴ്ച 145 സെനറ്റര്‍മാരുടെ അംഗീകാരം ലഭിച്ചു. എന്നാല്‍, ഇനിയും ഒരിക്കല്‍ കൂടി ഹൗസിന്റെ അംഗീകാരവും, അതിന് ശേഷം രാജാവിന്റെ അംഗീകാരവും ഈ നിയമത്തിനു സാധൂകരണത്തിനു വേണം. ശേഷം രാസഷണ്ഡീകരണത്തിന് അനുമതി കൊടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ തായ്‌ലാന്‍ഡും ഉണ്ടാകും.
ഇതനുസരിച്ച് മോചിതരായ ശേഷവും ലൈംഗികാക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന കുറ്റവാളികള്‍ക്ക് സ്വമനസ്സാലെ രാസഷണ്ഡീകരണത്തിന് വിധേയകമാകാം. അത്തരക്കാര്‍ക്ക് അത്രയും കാലം കുറച്ച് ജയിലില്‍ കഴിഞ്ഞാല്‍ മതി. താല്പര്യപ്പെടാത്തവര്‍ക്ക്, ടാറ്റയും കൂടുതല്‍ കാലം ജയില്‍ ശിക്ഷ അനുഭവിക്കണം
രാസഷണ്ഡീകരണ വേളയില്‍, ലൈംഗിക കുറ്റവാളികള്‍ക്ക് അവരുടെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറയ്ക്കുന്ന കുത്തിവയ്പ്പുകളാണ് നല്‍കുന്നത്. എന്നാല്‍, ഇത് സ്വീകരിക്കണോ, വേണ്ടയോ എന്നത് കുറ്റവാളിയുടെ മാത്രം തീരുമാനമാണ്. രാസഷണ്ഡീകരണത്തിന് വിധേയമാകാന്‍ തയ്യാറുള്ള കുറ്റവാളികള്‍ക്ക് പകരമായി ജയില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുന്നതായിരിക്കും. ഈ നടപടിക്രമത്തിന് രണ്ട് ഡോക്ടര്‍മാരുടെ അനുമതി ആവശ്യമാണ്. മാത്രവുമല്ല, കുറ്റവാളികളെ പത്ത് വര്‍ഷത്തേക്ക് നിരീക്ഷിക്കുകയും ഇലക്‌ട്രോണിക് ബ്രേസ്‍ലെറ്റുകള്‍ ധരിപ്പിക്കുകയും ചെയ്യും.പോളണ്ട്, ദക്ഷിണ കൊറിയ, റഷ്യ, എസ്റ്റോണിയ എന്നിവയാണ് രാസഷണ്ഡീകരണത്തിന് അംഗീകാരം നല്‍കിയിട്ടുള്ള മറ്റ് ചില രാജ്യങ്ങള്‍.

