KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് മലയോരത്ത് നിന്ന് സ്കൂട്ടർ സഹിതം കാണാതായ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ കണ്ടെത്തി

SHARE THIS ON

കാഞ്ഞങ്ങാട്: സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞു നാടുവിട്ട വിദ്യാർഥികളെ കണ്ടെത്തി. മലയോരത്തെ രണ്ട് പ്ലസ് വൺ വിദ്യാർഥികളെയാണ് കാണാതായത്. പാലാ വയലിലെ തോമസ് റോയി (16), തയ്യേനിയിലെ ടി.കെ. ആകാശ് (16) എന്നിവരെയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 10.30ഓടെ കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് രണ്ട് കുട്ടികളെയും കണ്ടെത്തിയത്. ഇവർ സുള്ള്യയിലേക്കാണ് സ്കൂട്ടറിൽ ആദ്യം പോയത്. രാത്രി കാഞ്ഞങ്ങാട്ടേക്ക് തിരിക്കുകയായിരുന്നു. പുലർച്ചെ കാഞ്ഞങ്ങാട് എത്താറാവുമ്പോഴേക്കും മൊബൈൽ ഫോൺ ഓൺ ചെയ്തതോടെയാണ് സൈബർ സെല്ലിൽ വിവരം കിട്ടിയത്. ഇതോടെ ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നിർദേശത്തെതുടർന്ന് പൊലീസ് സംഘം നഗരത്തിൽ അരിച്ചു പെറുക്കിയാണ് ഇരുവരെയും കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!