KSDLIVENEWS

Real news for everyone

ഉംറ രണ്ടാംഘട്ടം 18 മുതൽ ; 250000 പേർക്ക് അവസരം

SHARE THIS ON

മക്ക : ഈ മാസം 18 ന് ആരംഭിക്കുന്ന രണ്ടാംഘട്ട ഉംറ തീര്‍ഥാടനത്തിന് രണ്ടര ലക്ഷം പേര്‍ക്ക് അവസരമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വിശുദ്ധ പള്ളിയില്‍ 6 ലക്ഷം തീര്‍ഥാടകര്‍ക്ക് നമസ്കരിക്കാനും അനുമതി നല്‍കും. അതോടൊപ്പം മദീന പള്ളിയിലെ റൗദ ഷെരീഫ് സന്ദര്‍കരിക്കായി തുറന്ന് നല്‍കുന്നതും 18 മുതലാണ്.

പ്രവാചക പള്ളിയില്‍ നമസ്കാരത്തിനായി മേയ് 31 മുതല്‍ ഭാഗികമായി അനുവാദം ഉണ്ടായിരുന്നെങ്കിലും പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാന്‍ മഹാമാരിക്ക് ശേഷം ആദ്യമായാണ് ഈ ഘട്ടത്തില്‍ അനുമതി നല്‍കുന്നത്.

ഉംറക്കും പ്രവാചക പള്ളി സന്ദര്‍ശനത്തിനും ഇഅതമര്‍നാ ആപ്ലിക്കേഷന്‍ വഴി റജിസ്റ്റര്‍ ചെയ്തിരിക്കണം. നവംബര്‍ 1 മുതലാണ് രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് ഉംറക്കായി അനുമതി നല്‍കുക.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൊറോണ വൈറസ് ലോകത്തിന്റവിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഏതൊക്കെ രാജ്യങ്ങള്‍ക്ക് അനുമതിയുണ്ടാകുമെന്ന് അപ്പോള്‍ വ്യക്തമാക്കുമെന്ന് ഹജ് -ഉംറ ദേശീയ സമിതി അംഗവും സൗദി സൊസൈറ്റി ഫോര്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം അംഗവും കൂടിയായ ഹാനി അല്‍ ഉമൈരി പറഞ്ഞു.

മൂന്നാം ഘട്ടം ആരംഭിക്കുന്നതിന്റെ മുന്നോടിയായി അനുമതിയുള്ള രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടകര്‍ക്കായി സംവിധാനിച്ച ബസുകളില്‍ യാത്രക്കാരുടെ ശേഷിയുടെ 40 ശതമാണ് നിലവില്‍ വിനിയോഗിക്കുന്നത്.താമസയിടങ്ങളില്‍ ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 4 നാണ് അഭ്യന്തര തീര്‍ഥാടകര്‍ക്കായി ആദ്യഘട്ട ഉംറ പുനരാരംഭിച്ചതഉയര്‍ന്ന മുന്‍കരുതല്‍ നടപടികളിലൂടെ മൂന്നു മണിക്കൂര്‍ ഇടവിട്ട് ഒരു ദിവസം 6000 പേരാണ് ഈ ഘട്ടത്തില്‍ ഉംറ നിര്‍വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!