KSDLIVENEWS

Real news for everyone

ദേശീയ പണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്ബളം പിടിക്കും,നിലപാട് കടുപ്പിച്ച്‌ ഗതാഗത മന്ത്രി

SHARE THIS ON

തിരുവനന്തപുരം: കെഎസ് ആര്‍ടിസിയില്‍ നിലപാട് കടുപ്പിച്ച്‌ ഗതാഗത മന്ത്രി. രണ്ട് ദിവസത്തെ ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്ബളം പിടിക്കും. പണിമുടക്ക് ദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും കെഎസ്‌ആര്‍ടിസിയില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നില്ല. ശമ്ബള പ്രശ്നത്തില്‍ ഈ മാസം 5 ന് പണിമുടക്കിയ ജീവനക്കാരുടെയും വേതനം പിടിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനൊപ്പമാണ് ദേശീയ പണി മുടക്കില്‍ പങ്കെടുത്തവരുടെ ശമ്ബളം പിടിക്കാനും തീരുമാനിച്ചത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പണിമുടക്കിയ ജീവനക്കാരുടെ കണക്ക് എടുത്തു തുടങ്ങി. പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ജോലിക്ക് ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്‍ക്കും എതിരെയും നടപടി ഉണ്ടാകും. തിങ്കളാഴ്ച തന്നെ ജോലിക്കെത്താത്തവരുടെ പട്ടിക സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ശമ്ബള ഇനത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്ന് കണക്ക് കൂട്ടല്‍. കെഎസ്‌ആ‍ര്‍ടിസിയിലെ ശമ്ബള പ്രതിസന്ധി തീ‍ര്‍ക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധിയില്‍ (KSRTC Salary Crisis) മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമാക്കി യൂണിയനുകള്‍. കെഎസ്‌ആ‍ര്‍ടിസിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചുമതലയുള്ള ഗതാഗതമന്ത്രി ആ ഉത്തരവാദിത്തം മറന്നെങ്കില്‍ മുഖ്യമന്ത്രി കടമ നിറവേറ്റണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. കെഎസ്‌ആടിസിയുടെ അവസാന എംഡി താനാവണമെന്നതാണ് ഇപ്പോഴത്തെ സിഎംഡിയുടെ നിലപാടെന്ന് കെ.മുരളീധരന്‍ എംപി കുറ്റപ്പെടുത്തി.

മെയ് മാസം 12 ആയിട്ടും പോയ മാസത്തെ ശമ്ബളം എന്ന് കിട്ടുമെന്ന് ഒരു ഉറപ്പും കെഎസ്‌ആ‍ര്‍ടിസിയിലെ ജീവനക്കാര്‍ക്കില്ല. പണിമുടക്കിയ തൊഴിലാളികളോട് പുറംതിരിഞ്ഞ് നല്‍ക്കുകയാണ് മന്ത്രിയും സ‍ര്‍ക്കാരും. ബാങ്ക് വായ്പയ്ക്ക് ഗ്യാരണ്ടി ചോദിച്ചുള്ള കോര്‍പ്പറേഷന്‍്റെ അഭ്യര്‍ത്ഥനയോട് സര്‍ക്കാര്‍ ഇതേവരെ പ്രതികരിച്ചിട്ടില്ല.

ഇതോടെ പ്രത്യക്ഷ സമര പരിപാടികളിലേക്ക് കടന്നിരിക്കുകയാണ് സിഐടിയു ഒഴികെയുള്ള തൊഴിലാളി സംഘടനകകള്‍. പ്രകടനങ്ങള്‍ വിലക്കിയുള്ള സര്‍ക്കുലര്‍ അവഗണിച്ച്‌ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സിഎംജിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.ബിഎംഎസ്സും ഇന്ന് യൂണിറ്റ് കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!