മാധ്യമ പ്രവർത്തകരായ ഷാഫി തെരുവത്തിനെയുംകുമാറിനെയും ജീവകാരുണ്യ പ്രവർത്തകൻ ഉമൈർ തളങ്കരയെയും മന്ത്രി ഉപഹാരം നൽകി

കാസർകോട് : മാധ്യമ പ്രവർത്തന രംഗത്ത് 19 വർഷമായി സേവനമനുഷ്ടിക്കുന്ന ഉത്തരദേശം ലേഖകൻ ഷാഫി തെരുവത്തിനെയും ഫോട്ടോഗ്രാഫർ രംഗത്ത് 25 വർഷമായി പ്രവർത്തിക്കുന്ന കുമാർ കാസർകോടിനെയും ജീവകാരുണ്യ രംഗത്തും കോവിഡ് കാലത്ത് സേവനം നൽകിയ ഉമൈർ തളങ്കരയേയും ആദരിച്ചു. നുള്ളിപ്പാടിയിൽ നടന്ന ഐ.എൻ.എൽ സംസ്ഥാന സമ്മേളന പ്രഖ്യാപന റാലിയിലെ ചടങ്ങിൽ വെച്ചാണ് ഐ.എൻ.എൽ മുൻസിപ്പൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉപഹാരം നൽകി. മുൻ മന്ത്രി കെ.ടി.ജലീൽ, എം.എൽ എ മാരായ കാരാട്ട് റസാക്ക്, സി.എച്ച് കുഞ്ഞമ്പു.ഐ.എൻ: എൽ സംസ്ഥാന ജനറൽ സെക്രടറി കാസ്സിം ഇരിക്കൂർ, ഖജാഞ്ചി ഹംസ ഹാജി, സെക്രടറി MAലത്തീഫ് ,വൈ. പ്രസിഡണ്ട് മൊയ്തീൻ കളനാട്, ജില്ലാ പ്രസിഡണ്ട് ഹമീദ് ഹാജി, സെക്രട്ടരി അസീസ് കടപ്പുറം, തുടങ്ങിയവർ സംബന്ധിച്ചു

