KSDLIVENEWS

Real news for everyone

കെ.സി വേണുഗോപാലാണ് വിജയത്തിന്റെ രാജശിൽപി, ചെന്നിത്തല ഭാഗ്യദോഷിയാണ്; വെള്ളാപ്പള്ളി നടേശൻ

SHARE THIS ON

ആലപ്പുഴ: യുഡിഎഫ് നേടിയ വമ്പൻ വിജയത്തിന് പിന്നിൽ മുന്നണിയുടെ കൂട്ടായ പ്രവർത്തിയാണെന്ന് വെള്ളാപ്പള്ളി നടേശൻ. രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ, വി.ഡി സതീശൻ എന്നിവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. കെ.സി വേണുഗോപാലാണ് വിജയത്തിന്റെ രാജശിൽപിയെന്നും രമേശ് ചെന്നിത്തല അവഗണിക്കപ്പെടുന്നയാളും ഭാഗ്യദോഷിയുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട സതീശൻ സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താൻ കഴിയട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.

തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്നതിലും നയപരമായ നീക്കങ്ങളിലും കെ.സി വേണുഗോപാൽ ചെലുത്തിയ സ്വാധീനം വലുതാണ്. സാമ്പത്തികമായും ബുദ്ധിപരമായും യുഡിഎഫിന്റെ വിജയത്തിനായി അദ്ദേഹം ആത്മാർഥമായി പരിശ്രമിച്ചു. ഈ വിജയത്തിന്റെ പ്രധാന ശിൽപികളിലൊരാൾ വേണുഗോപാൽ തന്നെയാണെന്ന് പറയാതിരിക്കാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പദവിക്കായി എപ്പോഴും പരിഗണിക്കപ്പെടുകയും എന്നാൽ അവസാന നിമിഷം അവഗണിക്കപ്പെടുകയും ചെയ്യുന്ന ‘ഭാഗ്യദോഷി’യാണ് രമേശ് ചെന്നിത്തലയെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാവായ ചെന്നിത്തലയെ ഒഴിവാക്കിയത് ശരിയായില്ലെന്നും അദ്ദേഹത്തിന് അർഹമായ പരിഗണന നൽകണമായിരുന്നുവെന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള മെയ്‌വഴക്കവും രാഷ്ട്രീയ അനുഭവസമ്പത്തും ചെന്നിത്തലയ്ക്കുണ്ട്. പുതിയ ഭരണസംവിധാനം എത്രനാൾ യോജിപ്പോടെ മുന്നോട്ട് പോകുമെന്ന് കണ്ടറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിലെ സുനാമിയിൽ യു‍ഡിഎഫ് വിജയത്തിൽ എത്തി. താൻ കാരണമാണ് എൽഡിഎഫ് തോറ്റുപോയതെന്ന് ആരും പറഞ്ഞിട്ടില്ല. അതെല്ലാം മാധ്യമസൃഷ്ടി മാത്രമാണ്. പുതിയ സർക്കാരിൽ ലീഗിന് പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും. സമ്മർദ ഗ്രൂപ്പായി ലീഗ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!