KSDLIVENEWS

Real news for everyone

ആനന്ദ് അംബാനിക്കും രാധികയ്ക്കും ആശീര്‍വാദവുമായി പ്രധാനമന്ത്രി

SHARE THIS ON

മുംബൈ: മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നവദമ്പതികളുടെ ശുഭ് ആശീര്‍വാദ് ചടങ്ങിനാണ് ശനിയാഴ്ച മോദിയെത്തിയത്.

ആനന്ദും രാധികയും പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുന്ന വീഡിയോയാണ് പുറത്തുവന്നത്. ജൂലൈ 12-നാണ് ഇരുവരും വിവാഹിതരായത്. സിനിമാ താരങ്ങളും രാഷ്ടിയ പ്രവര്‍ത്തകരും വ്യവസായികളും നിറഞ്ഞ വിവാഹ ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ മുകേഷും നിതയും ചേര്‍ന്നാണ് സ്വീകരിച്ചത്.

വിദേശത്തും ഇന്ത്യയിലുമായി നടന്ന പ്രീവെഡ്ഡിങ്ങ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് മൂന്നു ദിവസ്സം നീണ്ടുനില്‍ക്കുന്ന അത്യാഢംബര വിവാഹ സല്‍ക്കാരങ്ങള്‍ക്ക് ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സാക്ഷിയാകുന്നത്.

മംഗള്‍ ഉത്സവ് ചടങ്ങാണ് വെള്ളിയാള്ച നടക്കാനിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ്, ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോനി തുടങ്ങിയവരും റിസപ്ഷന്‍ ചടങ്ങുകള്‍ക്ക് എത്തിയിരുന്നു.

error: Content is protected !!