തെക്കിൽ ആലട്ടി റോഡിൽ അഞ്ചാംമൈലിൽ കാറുകൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്ക്

കൊളത്തൂർ∙തെക്കിൽ ആലട്ടി റോഡിൽ അഞ്ചാംമൈലിൽ കാറുകൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്കേറ്റു. കുണ്ടംകുഴി ഭാഗത്തേക്ക് പോകുന്ന വൈശാഖ് ഓടിച്ച കാർ നിയന്ത്രണം തെറ്റി മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ചൂരിക്കോട് സ്വദേശി വൈശാഖ്, ബറോട്ടിയിലെ പ്രതാപ്, ചൂരിക്കോട് ഹോട്ടൽ കച്ചവടക്കാരൻ യൂസഫ് എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റ മൂവരെയും കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

