ബീജന്തടുക്കയിൽ മദ്രസ വാർഷികവും സുന്നി സമ്മേളനവും 17 ന്: മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും

ബീജന്തടുക്ക: ബീജന്തടുക്ക കണക്കമ്പാടിയിൽ
മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ധാർമിക മേഖലകളിൽ പുരോഗതി ലക്ഷ്യം വെച്ച് രണ്ട് വർഷം മുമ്പ് സ്ഥാപിതമായ
ഹയാത്തുൽ ഇസ്ലാം മദ്രസയുടെ രണ്ടാം വാർഷികവും സുന്നി സമ്മേളനവും ജനുവരി
17 ( ചൊവ്വ) വൈകുന്നേരം 6 മണിക്ക് കാന്തപുരം എ.പി മുഹമ്മദ് മുസ് ലിയാർ നഗറിൽ നടക്കും. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ മുത്തന്നൂർ മുഖ്യ പ്രഭാഷണവും കൂട്ടു പ്രാർത്ഥനക്ക് നേതൃത്വവും നൽകും.
കേരള മുസ്ലിം ജമാഅത്ത് എസ് .വൈ .എസ്
എസ് .എസ് .എഫ് എന്നീ യൂണിറ്റ് സംഘടനകൾ പ്രവർത്തനങ്ങൾ നേതൃത്വം നൽകുന്നു.
വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര പുരോഗതി കൈവരിക്കാത്ത ഒരു പ്രദേശത്താണ് സ്ഥാപനം നില കൊള്ളുന്നത്. പ്രദേശവാസികൾ
മുന്നിട്ടിറങ്ങിയുള്ള ശ്രമഫലമായി ഒരേക്കറോളം
ഭൂമി വാങ്ങിയത് വിദ്യാഭ്യാസ മുന്നേറ്റത്തിനും സാംസ്കാരിക പുരോഗതിക്കും ഉപയോഗ പ്പെടുത്താനുമാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള കെട്ടിടങ്ങളും പ്രവർത്തനങ്ങളും
നടത്തി നാട്ടിലും അയൽ പ്രദേശങ്ങളിലും നല്ലൊരു തലമുറയെ വാർത്തെടുക്കാനാണ് ഉദ്ദേശിക്കുന്നത്.
17 ന് നടക്കുന്ന സമ്മേളനം സ്ഥാപനത്തിന്റെ പ്രചരണത്തോടൊപ്പംഭാവി പദ്ധതികൾ അവതരിപ്പിക്കും. മദ്രസ ,കൾച്ചറൽ സെന്റർ, സാന്ത്വന നിലയം ,ലൈബ്രറി സ്ഥാപിതമാവും.
പരിപാടിയിൽ സയ്യിദ് പി.എസ് ആറ്റക്കായ തങ്ങൾ ബാഹസൻ അദ്ധ്യക്ഷത വഹിക്കും. സയ്യിദ് സൈനുൽ ആബിദീൻ മു ത്തുക്കോയ തങ്ങൾ കണ്ണവം ഉൽലാടനം ചെയ്യും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ ഖലീൽ സ്വലാഹ് പ്രരംഭ പ്രാർത്തന നടത്തും. സയ്യിദ് ഹാമിദ് തങ്ങൾ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി പള്ളങ്കോട് അബ് ദുൽ ഖാദർ മദനി മുഹമ്മദ് റഫീഖ് സഅദി ദേലമ്പാടി കബീർ ഹിമമി ഗോളിയടുക്ക അബൂബക്കർ ഫൈസി കുമ്പടാജെ ബശീർ സഖാഫി കൊല്ലം അബൂബക്കർ സഅദി നെക്രാജെ എ.കെ സഖാഫി പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി അബൂബക്കർ സഅദി നെക്രാജെ, അലവി ഹനീഫി, ശാഫി ബീജന്തടുക്ക, ഹനീഫ് ബി.പി. സനാഫ് ബീജന്തടുക്ക സംബന്ധിച്ചു.

