KSDLIVENEWS

Real news for everyone

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി; കേസില്‍ കക്ഷിചേരാന്‍ ആക്രമിക്കപ്പെട്ട നടി

SHARE THIS ON

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരേ ആക്രമിക്കപ്പെട്ട നടി. കേസിൽ കക്ഷി ചേരാൻ നടി അപേക്ഷ നൽകി. ഹർജി നൽകാൻ സമയം നൽകണമെന്ന് കോടതിയെ അറിയിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരേ കക്ഷി ചേരാൻ അനുമതി നൽകണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുൻപ് തെന്റെ ഭാഗം കൂടി കേൾക്കാൻ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്.


കക്ഷി ചേരുന്നതിനായി ഹർജി നൽകുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു.

പ്രോസിക്യൂഷൻ ദിലീപിന്റെ ഹർജിയെ എതിർക്കുകയാണ്. അതിനൊപ്പം കേസിൽ അക്രമിക്കപ്പെട്ട നടിയും തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്.


ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീർക്കാനെന്നാണ് ദിലീപിന്റെ വാദം. അതിനാൽ കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!