KSDLIVENEWS

Real news for everyone

യുദ്ധ ഭീഷണി: ഇന്ത്യക്കാര്‍ യുക്രൈന്‍ വിടണമെന്ന് നിര്‍ദ്ദേശം

SHARE THIS ON

കീവ്: യുദ്ധ ഭീഷണി നിലനിൽക്കുന്ന യുക്രൈനിൽ നിന്ന് ഇന്ത്യക്കാർ തത്കാലം രാജ്യത്തേക്ക് മടങ്ങാൻ നിർദേശം. യുക്രൈനിലെ ഇന്ത്യൻ എംബസിയാണ് ഇതുസംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്. യുക്രൈനിൽ അധിനിവേശം നടത്താൻ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടർച്ചയായ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണിത്.

നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങൾ കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് അവിടെ താമസിക്കേണ്ടത് അനിവാര്യമല്ലാത്ത വിദ്യാർത്ഥികളോട് താത്കാലികമായി യുക്രൈൻ വിടാനാണ് നിർദേശം.


യുദ്ധ ഭീഷണിയുടെ സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കുകയും പൗരൻമാരോട് യുക്രൈൻ വിടാൻ ആഹ്വാനം ചെയ്യുകയുമാണ്.

യുഎസ്എ, ജർമനി, ഇറ്റലി, ബ്രിട്ടൻ, അയർലൻഡ്, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്, കാനഡ, നോർവേ, എസ്റ്റോണിയ, ലിത്വാനിയ, ബൾഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാൻ, ഇസ്രായേൽ സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം യുക്രൈൻ വിടാൻ പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!