KSDLIVENEWS

Real news for everyone

മൗനം വെടിയുന്നു; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസ്താവന ഇന്ന്, എംപവർ കമ്മറ്റിയും ഇന്ന്

SHARE THIS ON

തിരുവനന്തപുരം: ബ്രഹ്മപുരം പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 പ്രകാരമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.ബ്രഹ്മപുരം വിവാദം കത്തിപ്പടർന്നപ്പോഴും മുഖ്യമന്ത്രി നിയമസഭയ്ക്ക് അകത്തും പുറത്തും മൗനം തുടർന്നത് വലിയ വിവാദമായിരുന്നു. പ്രശ്നത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു. ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ സർക്കാർ എന്തെങ്കിലും തരത്തിൽ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ അറിയാം.മാലിന്യ സംസ്കരണത്തിനുള്ള തുടർ നടപടികളെ സംബന്ധിച്ചും പ്രഖ്യാപനം ഉണ്ടായേക്കും.മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അനുസരിച്ചു വിഷയത്തിൽ പ്രതികരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.മുഖ്യമന്ത്രിയുടെ നിശബ്ദത ചർച്ചയാവുന്നതിനിടെയാണ് ഇന്നത്തെ പ്രത്യേക പ്രസ്താവന.  അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും അണഞ്ഞെങ്കിലും മേഖലയിൽ ജാഗ്രത തുടരുകയാണ്. നിലവിലെ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും വീണ്ടും പുക ഉയരാമെന്നാണ് വിദഗ്ധോപദേശം. ഫയർ ഫൈറ്റിങ് യൂണിറ്റുകളും അഗ്നിശമനസേനാ ഉദ്യോഗസ്ഥരും സ്ഥലത്ത് തുടരുന്നുണ്ട്. പുക മാറിനിന്നാൽ വരും ദിവസങ്ങളിൽ അഗ്നിശമന സേനാംഗങ്ങളുടെ എണ്ണം കുറയ്ക്കും. ഇതിനിടെ ബ്രഹ്മപുരത്തെ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവിധ വകുപ്പ് മേധാവികളെ ഉൾക്കൊളളിച്ച് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!