KSDLIVENEWS

Real news for everyone

എം.പി ഉണ്ണിത്താന്റെ വീഡിയൊ വോയിസ് നിയമ ലംഘനവും പ്രോട്ടോക്കോൾ വിരുദ്ധവുമാണ്, ഐ.എൻ.എൽ ചൗക്കി

SHARE THIS ON

ചൗക്കി :-എം.പി ഫണ്ടിൽ നിന്ന് പഞ്ചായത്തുകൾക്ക് ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചപ്പോൾ നാല് ഹൈമാസ്റ്റ് ലൈറ്റുകൾ നമ്മുടെ പഞ്ചായത്തിനും അനുവദിച്ച് തന്നുവെന്ന് രേഖാമൂലം എം.പി പഞ്ചായത്തിനെ അറിയിച്ചിരുന്നു. ഹൈമാസ്റ്റ് ലൈറ്റുകൾ അദ്ധേഹത്തിന്റെ പാർലിമെന്റ് മൺഡലത്തിലെ പഞ്ചായത്തുകൾക്ക് അനുവദിച്ചപ്പോർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ബോർഡ് തീരുമാന പ്രകാരം നാല് ലൈറ്റുകളാണ് രേഖാമൂലം MP യോട് ആവശ്യപ്പെട്ടത്. MP അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് എവിടെയാണ് സ്ഥാപിക്കേണ്ടതെന്ന് പഞ്ചായത്താണ് തീരുമാനിക്കേണ്ടത്. ഒരു വാർഡിൽ നടത്തേണ്ട വികസന പ്രവർത്തനം എവിടെയാണ് എന്ന് തീരുമാനിക്കേണ്ടത് അവിടെത്തെ വാർഡ് മെമ്പറാണ് എന്ന അധികാരം ഉപയോഗപ്പെടുത്തി കൊണ്ട് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ചൗക്കി കുന്നിലിലേക്ക് അനുവദിക്കണമെന്ന് സെമീമ സാദിഖ് പഞ്ചായത്ത് ബോർഡ് യോഗത്തിൽ രേഖാമൂലം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചൗക്കിയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ പഞ്ചായത്ത് ബോർഡ് തീരുമാനമെടുത്തിരിക്കെചൗക്കി കുന്നിലിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ട പ്രകാരമാണ് ഹൈമാസ്റ്റ് ലൈറ്റ് നേരിട്ട് അനുവദിച്ചെതെന്ന് വീഡിയൊ വോയിസിലൂടെ പറയുന്ന എം.പി പഞ്ചായത്തിനെയും വാർഡ് മെമ്പറെയും നോക്കുകുത്തിയാക്കി ജനാധിപത്യ വ്യവസ്ഥയോടുളള വെല്ലുവിളിയും പ്രോട്ടോകോൾ ലംഘനവും നടത്തി തെറ്റിദ്ധാര പരത്തുകയാണെന്ന് ഐ.എൻ.എൽ ചൗക്കി ശാഖ കമ്മിറ്റി യോഗംഅഭിപ്രായപ്പെട്ടു.
കഴിഞ്ഞ 5 വർഷകാലത്തെ ഭരണ സമിതി എം.എൽ.എ ഫണ്ടിൽ നിന്ന് കുന്നിൽ പള്ളിയുടെ മുമ്പിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ വേണ്ടി തീരുമാനിച്ചെങ്കിലും ഇവിടെത്തെ മുസ്ലിം ലീഗിന്റെ ചില നേതാക്കൾ ഇടപെട്ട് പള്ളിക്ക് മുമ്പിൽ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് വേറെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയാണ് ഉണ്ടായത് ഇതിൽ നാട്ടിലാകെ മുസ്ലിം ലീഗിലെ ചില നേതാക്കൾക്കെതിരെ പ്രതിഷേധമുയർന്നു വന്ന സാഹചര്യത്തിൽ മുഖം മിനിക്കുന്നതിനാണ്എം.പി യെ കൊണ്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയൊ വോയിസ് ഇടിയിപ്പിച്ചത് മുസ്ലിം ലീഗ് സ്വാധീനം ചെലുത്തി കൊണ്ടാണ് പാർലിമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എം.പി. ലീഗ് ഇരിക്കാൻ പറഞ്ഞാൽ ഇരിക്കും നിൽക്കാൻ പറഞ്ഞാൽ നിൽക്കും എന്ന് എല്ലാവർക്കും അറിയാം എം.പിയുടെ വീഡിയൊ ക്ലിപിന് ജനം പുല്ലു വില പോലും വെക്കില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ എം.പി ക്ക് പഞ്ചായത്ത് മെമ്പറും മറ്റു പലരും നിവേദനം കൊടുത്തിരിക്കെ മുസ്ലിം ലീഗ് നിവേദനം കൊടുത്തതിനെ മാത്രം പറിയിപ്പിച്ചത് മുസ്ലിം ലീഗ് എം.പിയെ കൊണ്ട് തത്തയെ കൊണ്ട് പറയുപിക്കുന്നത് പോലെ പറയിപ്പിച്ചതാണ്.
ഉദ്ഘാടനത്തിന് വരുമ്പോൾ ഞാൻ വേണ്ട രീതിയിൽ പറയും എന്ന് ലീഗിന് എം.പി.ഉറപ്പ് കൊടുത്തത് അങ്ങാടി പാട്ടാണ്
രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും എം പി മുസ്ലിം ലീഗിന്റെ കൈകളിലെ പാവയായി നടത്തുന്ന ഇത്തരം തരം താഴ്ന്ന രാഷ്ട്രീയം ഒഴിവാക്കണമെന്ന് ചൗക്കി ശാഖാ ഐ.എൻ.എൽ യോഗം ആവശ്യപ്പെട്ടു.
ഐ എൻ എൽ ചൗക്കി ശാഖ പ്രസിഡണ്ട് അഹ്മദ് കടപ്പുറത്തിന്റെ അദ്യക്ഷതയിൽ ശാഖ ജനറൽ സെക്രട്ടറി ഹമിദ് പടിഞ്ഞാർ സ്വാഗതവും, ഹനീഫ് കടപ്പുറം നന്ദിയും പറഞ്ഞു.
സാദിക്ക് കടപ്പുറം,ബീരാൻ കാവുഗോളി, മൊയ്തീൻ കുട്ടി അർജാൽ,അബ്ദുള്ള അർജാൽ, നിസ്ത്താർ,ജാബിർ ചൗക്കി, റൗഫ് ചൗക്കി,അഫ്സൽ,മുഹമ്മദ് അൻസാഫ്, മുഹമ്മദ്,സാബിത്ത് അർജാൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!