KSDLIVENEWS

Real news for everyone

ബ്രഹ്മപുരം:ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് യൂസഫലി; കൊച്ചി കോര്‍പ്പറേഷന് കൈമാറും

SHARE THIS ON

“കൊച്ചി ∙ ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്‍റിലെ അഗ്നിബാധയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. കനത്ത പുകയെ തുടര്‍ന്ന് ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു വൈദ്യസഹായം എത്തിക്കാനും ബ്രഹ്മപുരത്ത് കൂടുതല്‍ മെച്ചപ്പെട്ട മാലിന്യസംസ്കരണ സംവിധാനം ഉറപ്പാക്കാനുമാണ് അടിയന്തരമായി തുക കൈമാറുന്നതെന്നു യൂസഫലി അറിയിച്ചു. കൊച്ചി മേയര്‍ അഡ്വ.എം. അനില്‍ കുമാറിനെ ഫോണില്‍ വിളിച്ചാണ് യൂസഫലി ഇക്കാര്യമറിയിച്ചത്. ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ തുക ഉടൻ കോർപറേഷനു കൈമാറും.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!