KSDLIVENEWS

Real news for everyone

കെ.എസ്.ഇ.ബി ചെർക്കള ഓഫീസ് വൈദ്യുതി മന്ത്രി സന്ദർശിക്കണം: ഐ.എൻ.എൽ

SHARE THIS ON

ചെങ്കള : കാലങ്ങളായി ചെറിയ ഒരു കാറ്റു പോയിട്ട് ചാറ്റൽ മഴ വന്നാൽ പോലും പൊതു ജനങ്ങൾ ഇരുട്ടിലാകുന്ന സ്ഥിതിയാണ് ചെർക്കള വൈദ്യുതി സെക്ഷനിൽ ഉള്ളതെന്നും, പൊട്ടിപ്പൊളിഞ്ഞ കെ.എസ്.ഇ.ബി തൂണുകളും കമ്പികളും ജനങ്ങൾക്ക് തീരെ ശാപമാണ് നൽകുന്നതെന്നും, പൊതുജനങ്ങൾക്ക് എല്ലാ മഴക്കാലത്തും പ്രയാസങ്ങൾ തന്നെയാണ് കെഎസ്ഇബി ചെർക്കള സെക്ഷൻ നൽകി വരുന്നതെന്നും, ഓഫീസിലെ പോരായ്മകൾ പരിഹരിക്കാനും ഓഫീസിലെ ജീവനക്കാരുടെ കുറവ് അടിയന്തിരമായി നികത്തണമെന്നും ഓഫീസിലെ ജീവനക്കാർ പറയുന്ന പരാതികൾ ശരിയാണോ എന്ന് മനസ്സിലാക്കാനും ഓഫീസിലെ സേവനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അവ പരിഹരിച്ചു കൊടുക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെടാനും തീരുമാനിക്കുകയും വൈദ്യുതി മന്ത്രി കാസർകോട് ജില്ലയിലെത്തി ചെർക്കള വൈദ്യുതി സെക്ഷനിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു പരിഹരിക്കണമെന്ന് അപേക്ഷിക്കാനും ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ഇതുസംബന്ധിച്ച് മന്ത്രിക്ക് നിവേദനം നൽകും. എത്രയും പെട്ടന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ മറ്റു സമര പരിപാടിയുമായി മുന്നോട്ട് നീങ്ങുമെന്ന് നാഷണൽ ലീഗ്, നാഷണൽ യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംയുക്ത യോഗം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!