KSDLIVENEWS

Real news for everyone

സ്‌കൂട്ടറില്‍ യാത്ര ചെയ്യവെ കാറിടിച്ച് റോഡില്‍ വീണു, പിന്നാലെ വന്ന ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

SHARE THIS ON

മലപ്പുറം: വണ്ടൂരില്‍ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ച കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മലപ്പുറം നടുവത്തു സ്വദേശി ഹുദ (24)യാണ് മരിച്ചത്. സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡില്‍ വീണു. തുടര്‍ന്ന് പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ പിന്‍ചക്രം റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവ സ്ഥലത്ത് തന്നെ ഹുദ മരിച്ചു. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കുട്ടിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!