KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിയുക്ത മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ പൊതു കാര്യങ്ങളില്‍ ഒന്നിച്ചുനില്‍ക്കുമെന്ന് വി ഡി

SHARE THIS ON

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുൻകൂട്ടി അറിയിച്ച ശേഷമാണ് വി ഡി സതീശൻ മുഖ്യമന്ത്രിയുടെ വാടക വീട്ടിൽ എത്തിയത്. വി ഡിയെ മുഖ്യമന്ത്രിയും ഭാര്യയും വീട്ടിനു വെളിയിലെത്തി സ്വീകരിച്ചു. ചായ കുടിച്ച ശേഷം ഇരുവരും അൽപ്പനേരം സംസാരിച്ചു. തുടർന്ന് രണ്ടുപേരും പുറത്തേയ്ക്ക് വന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് എത്തിയതെന്നു വി ഡി സതീശൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേരളത്തിന്റെ പൊതു വികസനത്തിനു വേണ്ടി ഒപ്പം നിൽക്കുമെന്ന് വി ഡി പ്രതികരിച്ചു. ഇടതു സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികൾ തുടരുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാൻ വി ഡി തയ്യാറായില്ല. പറ്റാവുന്ന പദ്ധതികളൊക്കെ തുടരുമെന്നാണ് അദ്ദേഹം നൽകിയ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!