സിഎജി വിവാദത്തിൽ രാഷ്ട്ര പതിക്ക് പരാതി നൽകാനൊരു ങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സിഎജി വിവാദത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. വിഷയത്തില്‍ രാഷ്ട്രപതിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി.
കിഫ്ബിക്കെതിരായ നീക്കത്തില്‍ സര്‍ക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരിന് നല്കിയ കരട് റിപ്പോര്‍ട്ട് നിയമസഭയിലെത്തുന്നതിന് മുമ്ബ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീര്‍ക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 293(1) ലംഘിക്കുന്നു എന്നാണ് സിഎജി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ അനുച്ഛേദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന വായ്പകളാണ് പരാമര്‍ശവിധേയമാകുന്നത്.
കിഫ്ബി വായ്പയെ സംസ്ഥാന സര്‍ക്കാരിന്റെ വായ്പയായി വിവക്ഷിക്കുന്നത് ശരിയല്ലെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്കു വായ്പയെടുക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാല്‍ ഇവിടെ സംസ്ഥാന സര്‍ക്കാരല്ല ഒരു കോര്‍പറേറ്റ് ബോഡിയാണ് വായ്പയെടുക്കുന്നതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.
മറ്റേത് കോര്‍പറേറ്റ് ബോഡിയെയുംപോലെ റിസര്‍വ് ബാങ്കിന്റെ അനുമതിയോടെ വിദേശത്തുനിന്നു വായ്പയെടുക്കുന്നതിനും നിയമവ്യവസ്ഥകള്‍ക്കു വിധേയമായി നാട്ടില്‍നിന്നു വായ്പയെടുക്കുന്നതിനും അവകാശമുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ബോഡികള്‍ നിര്‍ബാധം വായ്പയെടുക്കുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

