ദീപാവലി പൂജയ്ക്ക് പോയ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി ; ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി ; പ്രതി പിടിയിൽ

പട്‌ന: എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തു. റോഹ്‌ത്താസ് ജില്ലയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ ബല്‍റാം സിങ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ദീപാവലി പൂജയ്ക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികള്‍ തിരച്ചില്‍ നടത്തുകയും പ്രതിയുടെ വീട്ടിനുള്ളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. പ്രകോപിതരായ നാട്ടുകാര്‍ പ്രതിയെ മര്‍ദിക്കുകയും ചെയ്തു. പരിക്കേറ്റ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

