KSDLIVENEWS

Real news for everyone

ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന യോഗം സ്ഥിതിഗതികൾ വിലയിരുത്തി

SHARE THIS ON

ഡൽഹി • മൂന്നാംഘട്ട രോഗവ്യാപനം ഗുരുതരമായി തുടരുന്ന ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ തീരുമാനം. ഡിആര്‍ഡിഒ കേന്ദ്രത്തില്‍ 750 ഐസിയു കിടക്കകള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, നീതി ആയോഗ് അംഗം വികെ പോള്‍, ലഫ്റ്റണന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 3235 കേസുകളും 95 മരണവുമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.മഹാരാഷ്ട്രയില്‍ 2544 പുതിയ കേസുകളും സ്ഥിരീകരിച്ചു ബാധിച്ച്‌ ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ ഐസിയു വിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നും, നിരീക്ഷണത്തില്‍ തുടരുകയാണെന്നും മകന്‍ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്തു. അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,100 കേസുകളും 447 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!