കേരളത്തിൽ തൂക്കുകയർ കാത്ത് 20 തടവുകാർ; അവസാന വധശിക്ഷ നടന്നത് 32 വർഷംമുമ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 20 തടവുകാർ. ഇവരെല്ലാവരും ശിക്ഷാവിധിക്കെതിരേ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് കൂടുതൽപേർ -ഒമ്പത്. തിരുവനന്തപുരം, കണ്ണൂർ സെൻട്രൽ ജയിലുകളിൽമാത്രമാണ് തൂക്കുമരമുള്ളത്. ഇതിൽ ഏറ്റവുംകൂടുതൽ വധശിക്ഷ നടപ്പായിട്ടുള്ളത് കണ്ണൂർ സെൻട്രൽ ജയിലിലാണ്. കേരളപ്പിറവിക്കുശേഷം കണ്ണൂർ ജയിലിൽ 26 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. തൂക്കിലേറ്റുന്നതിന് ജയിൽവകുപ്പിൽ ആരാച്ചർമാരില്ല. ജയിലുദ്യോഗസ്ഥർക്ക് വേണമെങ്കിൽ പരിശീലനം നേടി ശിക്ഷ നടപ്പാക്കാനാകും. ADVERTISEMENT വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ കണ്ണൂർ സെൻട്രൽ ജയിൽ രാജേന്ദ്രൻ, നരേന്ദ്രകുമാർ, പരിമാൾ സാഹു, വിശ്വനന്ദൻ വിയ്യൂർ സെൻട്രൽ ജയിൽ അമിറുൾ ഇസ്ലാം (പെരുമ്പാവൂർ കൊലപാതകം), ജോമോൻ, രഞ്ജിത്ത്, സുനിൽകുമാർ വിയ്യൂർ അതിസുരക്ഷാ ജയിൽ റജികുമാർ, അബ്ദുൾ നാസർ, തോമസ് ചാക്കോ തിരുവനന്തപുരം സെൻട്രൽ ജയിൽ കെ. ജിതകുമാർ (ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊല, അജിത് കുമാർ (സോജു -അട്ടക്കുളങ്ങര ബോംബേറ്), അനിൽകുമാർ (ജാക്കി-ജെറ്റ് സന്തോഷ് വധം) നിനോ മാത്യു (ആറ്റിങ്ങൽ ഇരട്ടക്കൊല) ലബലു ഹസൻ( ചെങ്ങന്നൂർ ഇരട്ടക്കൊല) ഗിരീഷ്, അനിൽകുമാർ (കൊളുത്തു ബിനു), അരുൺശശി, സുധീഷ്, വധശിക്ഷയിലേക്ക് കടമ്പകളേറെ അസ്ഫാക്ക് ആലത്തിന് എറണാകുളം പോക്സോകോടതി വധശിക്ഷ വിധിച്ചെങ്കിലും അതുനടപ്പാക്കാൻ നടപടിക്രമങ്ങൾ ഏറെയുണ്ട്. പോക്സോ കോടതിവിധി ഹൈക്കോടതി ശരിവെക്കുക എന്നതാണ് ആദ്യ കടമ്പ. അതിനായി വിചാരണക്കോടതിയിൽനിന്നുള്ള രേഖകൾ ഹൈക്കോടതിയിലേക്ക് കൈമാറും. അതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രതിയെയടക്കം കേട്ടുവേണം തീരുമാനമെടുക്കാൻ. ഇതിനിടെ പ്രതിയുടെ അപ്പീലും കോടതിയിലെത്തിയാൽ അതുംകേൾക്കണം. വധശിക്ഷ നടപ്പാക്കാൻ മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷനടക്കം (ശിക്ഷ ലഘൂകരണ അന്വേഷണം) നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. അത്തരം നടപടി ആലുവ കേസിലും വേണ്ടിവരും.

