KSDLIVENEWS

Real news for everyone

വിവാഹമോചനം ആഘോഷമാക്കി യുവാവ്; മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കൽ, ഫോട്ടോയെടുപ്പ്

SHARE THIS ON

കൊല്ലം: വിവാഹം പോലെ വിവാഹമോചനവും ആഘോഷമാക്കി യുവാവ്. കൊല്ലം മയ്യനാട് സ്വദേശിയായ സജാദ് (24) ആണ് മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തി വിവാഹമോചനം ആഘോഷിച്ചത്.  രണ്ടുമാസം മുൻപാണ് സജാദ് വിവാഹമോചിതനായത്. കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചിൽവച്ച് മാതാപിതാക്കളെ ചേർത്തുനിർത്തി കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്.

2022 ഓഗസ്റ്റിലായിരുന്നു വിവാഹം. ഒരു മാസം മാത്രമായിരുന്നു ഒന്നിച്ചുള്ള ജീവിതം. വിവാഹത്തിനു ഫോട്ടെയെടുത്ത ഫൊട്ടേഗ്രാഫറെ വിളിച്ചുവരുത്തിയാണ് വിവാഹമോചനത്തിന്റെ ആഘോഷ ചിത്രങ്ങളും പകർത്തിയത്. മുടി നീട്ടി വളർത്തിയിരുന്ന സജാദ്, വിവാഹമോചനത്തിനു പിന്നാലെ മുടിയും മുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!