ഉപ്പള ടൗണിൽ മാലിന്യ കൂമ്പാരം കത്തുന്നത് സ്ഥിരം കാഴ്ച; അടിയന്തര നടപടി വേണം: SDPI

ഉപ്പള : ഉപ്പള – നയാബസാർ പരിധിയിലെയും ടൗണിലെ വിവിധയിടങ്ങളിലും മാലിന്യ കൂമ്പാരങ്ങൾ കുമിഞ്ഞു കൂടിയിട്ടും മംഗൽപ്പാടി പഞ്ചായത്ത് അധികാരികൾ നോക്ക് കുത്തിയാകുന്നു, പരിസ്ഥിതി മലിനീകരണത്തോടപ്പം വായു മലിനീകരണം കൂടി നടക്കുകയാണ്.രാത്രി കാലങ്ങളിൽ ഈ മാലിന്യ കൂമ്പരങ്ങൾക്ക് തീ പിടിക്കുന്ന അവസ്ഥ പതിവായിരിക്കുകയാണ്. മണിക്കൂറുകളോളം കത്തുന്ന മാലിന്യത്തിന്റെ പുക പരിസരവാസികൾ ശ്വസിക്കേണ്ട അവസ്ഥയിലുമാണ്.മാലിന്യ കൂമ്പാരങ്ങൾക്ക് പഞ്ചായത്തിന്റെ മൗനാനുവാദത്തോടെ തീ ഇടുന്നതാണോ എന്നു കൂടി സംശയിക്കേണ്ടി വരും.പൊതു ജനങ്ങളുടെ ആരോഗ്യതിനു വെല്ലുവിളി ഉയർത്തുന്ന ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടും അധികാര കേന്ദ്രങ്ങളിൽ നിന്ന് സമയാ സമയം മാലിന്യം നിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇനിയും പഞ്ചായത്ത് അധികാരികൾ പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ പൊതുജനങ്ങളെ അണിനിരത്തി ക്രിയാത്മകമായ സമര പരിപാടികൾക്ക് എസ് ഡി പി ഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് ഇൻതിയാസ് ഉപ്പള അറിയിച്ചു.
പി ആർ & മീഡിയ
എസ് ഡി പി ഐ
മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി.

