KSDLIVENEWS

Real news for everyone

കൃപേഷ്-ശരത്‍ലാൽ മൂന്നാം രക്തസാക്ഷിത്വദിനാചരണം നാളെ

SHARE THIS ON

പെരിയ ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്തസാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 8.30ന് ജില്ലയിലെ കോൺഗ്രസ് യൂണിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. ഡിസിസിയുടെ നേതൃത്വത്തിൽ 9:30ന് കല്യോട്ട് ശരത്‍ലാൽ- കൃപേഷ് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടക്കും. അനുസ്മരണയോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ഉദ്ഘാടനം ചെയ്യും. രാജ്മോഹൻ ഉണ്ണിത്താൻ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ അറിയിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ സ്മൃതിജ്യോതി പ്രയാണം ഇന്ന്

പെരിയ ∙ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി ഇന്ന് രക്തസാക്ഷി സ്മൃതിജ്യോതി പ്രയാണം നടത്തും. ജില്ലയിൽ കോൺഗ്രസിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ സ്മൃതി കൂടീരങ്ങളിലൂടെ നടത്തുന്ന യാത്ര വൈകിട്ട് 6ന് കല്യോട്ട് ശരത്‍ലാൽ, കൃപേഷ് സ്മൃതി മണ്ഡപത്തിൽ സമാപിക്കും.

രക്തസാക്ഷികളായ ശാന്താറാം ഷേണായ്, സുധാകർ അഗ്ഗിത്തായ, ബാലകൃഷ്ണൻ എന്നിവരുടെ ഓർമകൾ ഉറങ്ങുന്ന കാസർകോട് മല്ലികാർജുന ക്ഷേത്രത്തിനു സമീപത്ത് നിന്നു ഇന്ന് രാവിലെ 9.30ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാറിന് ദീപശിഖ കൈമാറി സ്‌മൃതി ജ്യോതി പ്രയാണം ഉദ്ഘാടനം ചെയ്യും.

പെർല, കുണ്ടാർ, ദേലമ്പാടി, ബന്തടുക്ക, ചീമേനി, നീലേശ്വരം, പാറപ്പള്ളി കുമ്പള, ചാലിങ്കാൽ എന്നീ രക്തസാക്ഷി സ്മൃതി കൂടീരങ്ങളിലൂടെ യാത്ര ചെയ്ത ശേഷം നാളെ വൈകിട്ട് 6ന് കല്യോട്ട് സമാപിക്കും. ശരത്‌ലാൽ-കൃപേഷ് രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽ നടക്കുന്ന പരിപാടിയിൽ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും ചേർന്ന് ദീപശിഖ ഏറ്റുവാങ്ങും.

ജവാഹർ ബാൽമഞ്ച് ഇന്ന് ആകാശദീപം തെളിയിക്കും

പെരിയ ∙ ശരത് ലാൽ, കൃപേഷ് രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് ജവാഹർ ബാൽമഞ്ച് ജില്ലാ കമ്മിറ്റി കൊലപാതക രാഷ്ട്രീയത്തിനെതിരേ ഇന്ന് 6ന് പെരിയയിൽ ആകാശദീപം തെളിയിക്കുമെന്ന് ബാൽമഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!