KSDLIVENEWS

Real news for everyone

അധ്യാപകരുടെ നിലവാരം വിലയിരുത്താന്‍ സര്‍ക്കാര്‍; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന രീതി മാറിയെന്ന് വിദ്യാഭ്യാസമന്ത്രി

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്ബോള്‍ അധ്യാപകരുടെ നിലവാരം വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.പണിയെടുക്കാതെ ശമ്ബളം വാങ്ങുന്ന രീതിയൊക്കെ മാറി. കാലത്തിനനുസരിച്ച്‌ അധ്യാപകര്‍ മാറണം. അധ്യാപകരുടെ നിലവാരത്തെക്കുറിച്ച്‌ പ്രധാന അധ്യാപകനോട് എഇഒമാരും ഡിഇഒമാരും റിപ്പോര്‍ട്ട് തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവനന്തപുരത്ത് എല്‍പി സ്കൂള്‍ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ശിവന്‍കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!