KSDLIVENEWS

Real news for everyone

ഷഹനയുടെ മരണത്തിലെ ദുരൂഹത: കോഴിക്കോട്ടെ വീട്ടില്‍ ഫോറന്‍സിക് പരിശോധന, തൂങ്ങിമരിച്ച കയര്‍ പരിശോധിക്കും

SHARE THIS ON

കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജ്ജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവില്‍ റിമാന്‍ഡിലാണ്.


വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാല്‍ വിവരമറിഞ്ഞ് ആളുകള്‍ എത്തുമ്പോഴേക്കും ഷഹനയെ സജ്ജാദ് താഴെയിറക്കിയിരുന്നു. സജ്ജാദിന്റെ മടിയില്‍ ബോധമറ്റു കിടന്ന ഷഹന, ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!