KSDLIVENEWS

Real news for everyone

54 ദിവസം ദേശീയപാതാ നിര്‍മ്മാണം മുടക്കി പെരുമ്ബാമ്ബ്;പണി നിര്‍ത്തി വെച്ച്‌ ഊരാളുങ്കല്‍ സൊസൈറ്റി

SHARE THIS ON

കാഞ്ഞങ്ങാട്: രണ്ട് മാസത്തോളം കാസര്‍കോട് നാലുവരി ദേശീയ പാത നിര്‍മ്മാണത്തിന് തടസ്സമായത് ഒറ്റ പെരുമ്ബാമ്ബ്. ഊരാളുങ്കല്‍ സൊസൈറ്റി ആണ് 54 ദിവസം റോഡ് പണി നിര്‍ത്തിവെച്ചത്.കാസര്‍കോട് നിര്‍മ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിര്‍മ്മാണമാണ് സൊസൈറ്റി നിര്‍ത്തിവച്ചത്. പെരുമ്ബാമ്ബ് മുട്ടയിട്ട് കിടന്നതായിരുന്നു നിര്‍മ്മാണത്തിന് തടസ്സമായത്.

പാമ്ബിന്റെ 24 മുട്ടകള്‍ വിരിയുന്നതിന് വേണ്ടി പണി നിര്‍ത്തിവെക്കുകയായിരുന്നു. വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി. ’24 മുട്ടകളും വിരിഞ്ഞു. പതിനഞ്ച് പാമ്ബിന്‍ കുഞ്ഞുങ്ങളെ കാട്ടിലേക്ക് അയച്ചു. ഇനിയുള്ള ഒന്‍പതെണ്ണത്തിനെ ഉടന്‍ അയയ്‌ക്കുമെന്ന് പാമ്ബു പിടുത്തക്കാരനായ അമീന്‍ വ്യക്തമാക്കി.

പാമ്ബിനെ മാറ്റാനായി ശ്രമിക്കുമ്ബോഴാണ് മുട്ടകള്‍ക്ക് അടയിരിക്കുകയാണ് എന്ന് വ്യക്തമായത്. തുടര്‍ന്ന് കാസര്‍കോട് സ്വദേശിയും നേപ്പാള്‍ മിഥില വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ വൈല്‍ഡ് ലൈഫ് റിസര്‍ച്ച്‌ ഹെഡ്ഡുമായ മവീഷ് കുമാറിനെ ബന്ധപ്പെടുകയായിരുന്നു അദ്ദേഹമാണ്, പാമ്ബിനെ മാറ്റുന്നത് ശരിയല്ലെന്ന് പറഞ്ഞത്.

27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്ബാമ്ബിന്റെ മുട്ട വിരിയുന്നതിന് വേണ്ടത്. അമ്മ പാമ്ബിന്റെ ചൂടു തന്നെ നിര്‍ബന്ധമാണ്.ഇതറിഞ്ഞതോടെ ഈ മേഖലയിലെ ജോലി ഊരാളുങ്കല്‍ സൊസൈറ്റി നിര്‍ത്തിവയ്‌ക്കുകയായിരുന്നു. 54-ാം ദിവസം മുട്ടകള്‍ വിരിഞ്ഞു തുടങ്ങി. മുട്ടകള്‍ വിരിഞ്ഞുതുടങ്ങിയാല്‍ അമ്മ പാമ്ബിന്റെ സാന്നിധ്യം ഇല്ലെങ്കിലും പ്രശ്നമില്ല.അതിനാല്‍ പാമ്ബിന്‍ കുഞ്ഞുങ്ങളെയും മുട്ടകളെയും മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!