KSDLIVENEWS

Real news for everyone

തൃക്കാക്കരയില്‍ മത്സരത്തിന് കളമൊരുങ്ങി; ആകെ എട്ട് സ്ഥാനാര്‍ത്ഥികള്‍; ജോ ജോസഫിന് അപരന്‍ വെല്ലുവിളി

SHARE THIS ON

തൃക്കാക്കര: നിയമസഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു. ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത് പത്രിക പിന്‍വലിക്കാനുള്ള സമയ പരിധി അവസാനിച്ചതോടെയാണിത്. ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനായിരിക്കും.

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോന്‍ ജോസഫ് ബാലറ്റില്‍ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്ബ് കര്‍ഷകന്റേതാണ്. അനില്‍ നായര്‍, ബോസ്കോ കളമശേരി, മന്മഥന്‍, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ കെ പദ്മരാജന്‍, ടോം കെ ജോര്‍ജ്, ജോണ്‍ പെരുവന്താനം, ആര്‍ വേണുകുമാര്‍, ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജിത് പൊന്നേംകാട്ടില്‍, സിപിഎം ഡമ്മി സ്ഥാനാര്‍ത്ഥി എന്‍ സതീഷ്, ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥി ടിപി സിന്ധുമോള്‍, സോനു അഗസ്റ്റിന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ അപര സ്ഥാനാര്‍ത്ഥി ഉഷ അശോക്, കെകെ അജിത് കുമാര്‍ എന്നിവരുടെ പത്രികകള്‍ പിന്‍വലിക്കുകയോ തള്ളപ്പെടുകയോ ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!