KSDLIVENEWS

Real news for everyone

പുരുഷൻമാര്‍ക്ക് സൗജന്യ യാത്ര, വാക്കുപാലിച്ച്‌ ബസുടമ, സ്ത്രീകള്‍ക്ക് മധുരം സമ്മാനം

SHARE THIS ON

ആലുവ: സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ പുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കിയും കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര ഒഴിവാക്കി സ്വകാര്യബസില്‍ യാത്ര ചെയ്ത സ്ത്രീകള്‍ക്ക് മധുരം നല്‍കിയും സ്വകാര്യബസ് ഉടമ പ്രതിഷേധിച്ചു.

ആലുവ മാഞ്ഞാലി റൂട്ടില്‍ സർവീസ് നടത്തുന്ന ലിറ്റില്‍ഫ്ളവർ ബസിലാണ് ഇന്നലെ പുരുഷന്മാർക്ക് സൗജന്യയാത്ര അനുവദിച്ചതും സ്ത്രീകള്‍ക്ക് ലഡു നല്‍കി സ്വീകരിച്ചതും. സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ ബസ് ഉടമ വട്ടപ്പറമ്പ് സ്വദേശി ബി.ഒ. ഡേവിസാണ് വേറിട്ട പ്രതിഷേധം നടത്തിയത്. രാവിലെ 6.30 മുതല്‍ രാത്രി 8 മണി വരെയുള്ള ഏഴ് ട്രിപ്പുകളിലും പുരുഷന്മാർക്ക് സൗജന്യയാത്രയായിരുന്നു. ഏഴ് ട്രിപ്പുകളിലും സ്ത്രീകള്‍ക്ക് ലഡു വിതരണം ചെയ്തു.

ഏകദേശം 14,000ത്തോളം രൂപ ചെലവഴിച്ചതായി ബസ് ഉടമ ബി.ഒ. ഡേവിസ് ‘കേരളകൗമുദി’യോട് പറഞ്ഞു. ട്രാൻസ്‌പോർട്ട് ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് എതിരല്ല, എന്നാല്‍ സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാൻ നികുതി കുറക്കാൻ സർക്കാർ തയ്യാറാകണമെന്നും ബി.ഒ. ഡേവിസ് പറഞ്ഞു.ആലുവ സ്വകാര്യ ബസ് സ്റ്റാൻഡില്‍ നടന്ന ചടങ്ങില്‍ ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എ.ജെ. റിജാസ് പുരുഷന്മാരുടെ സൗജന്യയാത്ര ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!