മധുവിധു ആഘോഷിച്ച് കാജലും ഗൗതമും ; പ്രിയതമനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പങ്കുവെച്ച് നടി

കഴിഞ്ഞ ഒക്ടോബര്‍ മുപ്പതിനായിരുന്നു നടി കാജല്‍ അഗര്‍വാളിന്റെ ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം.താജ് കൊളാബയില്‍വച്ചായിരുന്നു വിവാഹം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
വളരെ ചുരുക്കം അതിഥികളെ ഉണ്ടായിരുന്നുള്ളുവെങ്കിലും വധു-വരന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ രാജകീയമായിരുന്നു.ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഇരുവരും മാലിദ്വീപിലേക്ക് ഹണിമൂണിനായി പുറപ്പെട്ടു.
കാജലിന്റെയും ഗൗതമിന്റെയും ഹണിമൂണ്‍ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്

