KSDLIVENEWS

Real news for everyone

വീണ്ടും കാട്ടാന ശല്യം രൂക്ഷം ആദൂരില്‍ കാട്ടാന നിരവധി കവുങ്ങുകളും കൃഷികളും നശിപ്പിച്ചു

SHARE THIS ON

മുള്ളേരിയ: വീണ്ടും ഒരിടവേളക്ക് ശേഷം ആദൂരിലും കാട്ടാനശല്യം രൂക്ഷമായി. ഇന്നലെ രാത്രി ആദൂര്‍ കുക്കങ്കൈ തൂക്കുപാലത്തിന് സമീപത്തെ കെ. ബാവ ഹാജിയുടെ കവുങ്ങിന്‍ തോട്ടം ആനകള്‍ നശിപ്പിച്ചു.
കുലച്ചതും അല്ലാത്തതുമായ നൂറില്‍പരം കവുങ്ങുകളാണ് ആനകൂട്ടം നശിപ്പിച്ചത്. ഈ ഭാഗത്ത് ആന ശല്യം രൂക്ഷമായിരിക്കുകയാണ്.
അടുത്തകാലത്തായി വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. ആനശല്യം കാരണം കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!