KSDLIVENEWS

Real news for everyone

കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു ; ജാഗ്രത വേണം : മുഖ്യമന്ത്രി .

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാഴ്ചയില്‍ എത്രപേര്‍ പുതുതായി
രോഗികളായി എന്നും എത്ര പേര്‍ രോഗമുക്തി നേടി എന്നുമുള്ള കണക്കാണ് കോവിഡ് വ്യാപനം കൃത്യമായി മനസിലാക്കാന്‍ ഉപയോഗിക്കുക. ഒക്ടോബര്‍ 17 മുതല്‍ ഒരോ ആഴ്ചയിലേയും കോവിഡ് രോഗികളുടെ എണ്ണം തൊട്ടുമുന്‍പത്തെ ആഴ്ചയേക്കാള്‍ കുറഞ്ഞു വരികയാണെന്നും അദ്ദേഹം പറഞ്ഞു.രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ്. എന്നാല്‍ ജനങ്ങള്‍ ഇതേവരെ പാലിച്ച ജാഗ്രതയില്‍ ഇതുകാരണം ഒരു വിട്ടു വീഴ്ചയും പാടില്ല. മാസ്കുകള്‍ ഉപയോഗിക്കുന്നതില്‍ കൈകള്‍ ശുചിയാക്കുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ എല്ലാത്തിലും ജാഗ്രത വേണം. ഒരു വീഴ്ചയും പാടില്ല. വീഴ്ച വന്നാല്‍ രോഗവ്യാപനം വീണ്ടും ഉയരുംകോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു വേണം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുട െ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ പ്രചാരണത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ എടുക്കണം.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവര്‍ക്കായി പ്രത്യേക പ്രോട്ടോക്കോള്‍ തെരഞ്ഞെടുപ്പ് കമ്മീഷ ന്‍ ഇറക്കിയിട്ടുണ്ട്. ആള്‍ക്കൂട്ടം ഒഴിവാക്കുക. എന്നതാണ് ഇതില്‍ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!