KSDLIVENEWS

Real news for everyone

പെരുമ്പാവൂർ വെടിവെയ്പ്പ് : ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു

SHARE THIS ON

കൊച്ചി :പെരുമ്ബാവൂര്‍ വെടിവയ്പ്പില്‍ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. പ്രധാന പ്രതിയായ നിസാറിന്റെ ഉടമസ്ഥതയിലുള്ള ലൈസന്‍സില്ലാത്ത പിസ്റ്റളാണ് കണ്ടെടുത്തത്. തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചു.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തു വരികയാണ്. പെരുമ്ബാവൂര്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വെടിവപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.പ്രധാന പ്രതി അടക്കം പിന്നീട് പൊലീസ് പിടികൂടിയെങ്കിലും വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെടിവയ്പ്പിനു ശേഷം പ്രതികള്‍ തോക്കുമായി കടന്നുകളയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!