KSDLIVENEWS

Real news for everyone

കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമം ; ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

SHARE THIS ON

കോഴിക്കോട്: കോവിഡ് രോഗിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. മലബാര്‍ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അശ്വിന്‍ കൃഷ്ണനാണ് പിടിയിലായത്. ഇ​യാ​ള്‍ രാ​വി​ലെ മു​ത​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു. അ​റ​സ്റ്റ് വൈ​കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ള്‍ പോലീസ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
ഉ​ള്ള്യേ​രി മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന യു​വ​തി​യെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ഡോ​ക്ട​റെ കാ​ണി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് അശ്വിന്‍ യുവതിയെ കൂ​ട്ടി​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ​രാ​തിയു​വ​തി​യു​ടെ പ​രാ​തി വാ​ര്‍​ത്ത​യാ​യ​തി​ന് പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. രോ​ഗി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വൈ​കി​യ​ത് അ​ന്വേ​ഷി​ക്കു​മെ​ന്നും എം​എം​സി ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി​.
പ​രാ​തി​യി​ല്‍ വ​നി​ത ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ച്‌ അ​ടി​യ​ന്തി​ര​മാ​യി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​ക്ക് ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കിയിരുന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!