ആനുകൂല്യങ്ങൾ നഷ്ടമാകും ; റേഷൻ കാർഡിൽ ആധാർ നമ്ബർ ചേർക്കാത്തവർ ഉടൻ ചേർക്കണം

കൊച്ചി: റേഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കുന്നതിനായി റേഷന്‍ കാര്‍ഡില്‍ ആധാര്‍ നമ്ബര്‍ ഇതുവരെ ചേര്‍ക്കാത്തവര്‍ ഉടന്‍ ചേര്‍ക്കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. എ എ വൈ കാര്‍ഡ്( മഞ്ഞ നിറം) മുന്‍ഗണനാ കാര്‍ഡ്(പിങ്ക് നിറം) എന്നീ വിഭാഗങ്ങളില്‍പ്പെട്ട ആധാര്‍ ലിങ്ക് ചെയ്യാത്ത അംഗങ്ങള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പില്‍ റേഷന്‍ കാര്‍ഡ് നമ്ബരും, കാര്‍ഡിലെ ക്രമനമ്ബരും, പേരും, ഫോണ്‍ നമ്ബരും രേഖപ്പെടുത്തി എറ്റവും അടുത്തുളള റേഷന്‍ ഡിപ്പോയി ലോ, എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലോ
നല്‍കണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

