KSDLIVENEWS

Real news for everyone

വിദേശത്തിരുന്ന് സിടിവി ദൃശ്യം കിട്ടാതെ വന്നപ്പോള്‍ വീട്ടുടമ അയല്‍ക്കാരെ വിളിച്ചു; കൊല്ലത്ത് ക്യാമറ ഉള്‍പ്പെടെ തകര്‍ത്ത് മോഷണം

SHARE THIS ON

കൊല്ലം: അഞ്ചല്‍ കുരുവിക്കോണത്ത് ആളില്ലാത്ത വീടുകളില്‍ മോഷണം. രണ്ട് വീടുകളില്‍ നിന്നായി 14 പവൻ സ്വർണം കവർന്നു.

വീട്ടിലെ നിരീക്ഷണ ക്യാമറകളുടെ ഹാർഡ് ഡിസ്കുകള്‍ നീക്കം ചെയ്തായിരുന്നു മോഷണം. സമീപത്തുള്ള മറ്റ് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.

അഞ്ചല്‍ കുരുവിക്കോണം കളപ്പുരക്കല്‍ സണ്ണി ജോർജിന്റെ വീട്ടില്‍ നിന്ന് 13 പവൻ സ്വർണ്ണമാണ് കവർന്നത്. എല്ലാ മുറികളിലെയും അലമാരകള്‍ കുത്തിത്തുറന്നു. സാധനങ്ങള്‍ എല്ലാം വലിച്ചു വാരിയിട്ട നിലയിലാണ്. മോഷണ ദൃശ്യം ലഭിക്കാതിരിക്കാൻ വീട്ടിലെ സിസിടിവികളുടെ ഹാർഡ് ഡിസ്കുകളും മോഷ്ടിച്ചു കൊണ്ടു പോയി. വീട്ടുടമസ്ഥൻ വിദേശത്താണ്. ക്യാമറ ദൃശ്യങ്ങള്‍ കിട്ടാത്തതിനെ തുടർന്ന് സമീപത്തെ വീട്ടില്‍ വിളിച്ചു പറഞ്ഞ് അന്വേഷിച്ചപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്.

സമീപത്തു തന്നെയുള്ള രാജമണി എന്നയാളുടെ വീട്ടിലും മോഷണം നടന്നു. അടുക്കള ഭാഗത്തെ ജനല്‍ പൊളിച്ച്‌ വാതില്‍ തുറന്നാണ് അകത്തുകടന്നത്. ഇവിടെ നിന്നും ഒരു പവൻ സ്വർണ്ണവും 6000 രൂപയും മോഷ്ടിച്ചു. ഈ വീട്ടിലും ആളുണ്ടായിരുന്നില്ല. ഉടമ ബംഗളൂരുവില്‍ ആയിരുന്നു. ഒരാളാണോ ഒന്നില്‍ കൂടുതല്‍ പേർ ചേർന്നാണോ കവർച്ച നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച്‌ അഞ്ചല്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!