KSDLIVENEWS

Real news for everyone

ഗുണ്ടകളുമായി വഴിവിട്ട ബന്ധം: മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരേയും മാറ്റാന്‍ തീരുമാനം

SHARE THIS ON

തിരുവനന്തപുരം: മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും മാറ്റാന്‍ തീരുമാനം. ഗുണ്ടാ, മണ്ണ് മാഫിയാ സംഘങ്ങളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മംഗലപുരം, പേട്ട, റെയില്‍വേ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്‌.ഒമാരെയും തിരുവല്ലം എസ്.ഐയേയും ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പൊലീസുകാരുടെ വഴിവിട്ട ബന്ധങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിന്റെ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!