വാഹനം ഇടിച്ചതിനെച്ചൊല്ലി തർക്കം; കാർ ഡ്രൈവറെ ഓടുന്ന സ്കൂട്ടറിൽ വലിച്ചിഴച്ചു

“ബെംഗളൂരു∙ വാഹനം കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനു പിന്നാലെ കാര്‍ ഡ്രൈവറെ ഓടുന്ന സ്കൂട്ടറില്‍ വലിച്ചിഴച്ചു. തര്‍ക്കത്തിനിടെ സ്കൂട്ടര്‍ യാത്രികന് സാഹിൽ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച കാര്‍ ഡ്രൈവർ മുത്തപ്പയെയാണ് ഒരു കിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ മാഗഡി റോഡിലായിരുന്നു സംഭവം.
വണ്‍വേ തെറ്റിച്ചുവന്ന സ്കൂട്ടറും കാറുമാണ് കൂട്ടിയിടിച്ചത്. പിന്നാലെ സ്കൂട്ടര്‍ യാത്രികനും കാര്‍ ഡ്രൈവറും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ സ്കൂട്ടര്‍ യാത്രികന് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇയാള്‍ സ്കൂട്ടര്‍ മുന്നോട്ടെടുത്തതോടെ മുത്തപ്പ സ്കൂട്ടര്‍ പിറകില്‍നിന്ന് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു..എന്നാല്‍, സ്കൂട്ടര്‍ നിർത്താതെ മുന്നോട്ടുപോവുകയായിരുന്നു. സ്കൂട്ടറിന് പിറകില്‍ പിടിച്ചുതൂങ്ങിയ മുത്തപ്പയെ റോഡിലൂടെ വലിച്ചിഴച്ച് ഓടിച്ചു പോകുകയായിരുന്നു. പരുക്കേറ്റ കാര്‍ ഡ്രൈവറെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.”

