KSDLIVENEWS

Real news for everyone

ബൈഡൻ അനുമതി നൽകി; ട്രംപിന്റെ രഹസ്യം പരസ്യമാകുന്നു

SHARE THIS ON

വാഷിങ്ടൻ ∙ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രഹസ്യരേഖകളായി നിലനിർത്താൻ ആഗ്രഹിച്ചിരുന്നതെല്ലാം പുറത്താകും. 2021 ജനുവരി ആറിനു നടന്ന ക്യാപ്പിറ്റൽ ഹിൽ കലാപം അന്വേഷിക്കുന്ന സഭാസമിതിക്ക് ഈ രേഖകൾ കൈമാറാൻ പ്രസിഡന്റ് ജോ ബൈഡൻ അനുവദിച്ചതോടെ, സ്ഥാനമൊഴിയാൻ മടിച്ച ട്രംപ് ഓഫിസിൽ തന്നെ തുടർന്ന അന്നത്തെ വിവരങ്ങൾ പുറത്തുവരും. അന്നു വൈറ്റ്ഹൗസ് സന്ദർശിച്ചവരുടെ വിവരം അടക്കമുള്ള കാര്യങ്ങളാണു പുറത്തുവരുക. അന്നു റാലി നടത്തിയവരും വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരും തമ്മിൽ ബന്ധപ്പെട്ടതെങ്ങനെ, റാലിയുടെ സംഘാടകർ പണം സമാഹരിച്ചതെങ്ങനെ തുടങ്ങിയ വിവരങ്ങളും സഭാസമിതിയുടെ അന്വേഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!