ലോ കോളജ് സംഘര്‍ഷം; മദ്യപിച്ചെത്തിയ കെഎസ്‍യു പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ ശല്യപ്പെടുത്തിയെന്ന് എസ്‌എഫ്‌ഐ

തിരുവനന്തപുരം: തുടര്‍ച്ചയായുള്ള ദയനീയ തെരഞ്ഞെടുപ്പ് പരാജയങ്ങളേ മറയ്ക്കാന്‍ കെഎസ്‍യു (KSU) ക്യാമ്ബസുകളില്‍ നടത്തിവരുന്ന പ്രകോപനങ്ങള്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്ന് ആവശ്യമുയര്‍ത്തി എസ്‌എഫ്‌ഐ (SFI). എംജി സര്‍വ്വകലാശാലക്ക് കീഴിലെ ക്യാമ്ബസുകളില്‍ കെഎസ്‍യു തകര്‍ന്നടിഞ്ഞ ദിവസം തന്നെ ബോധപൂര്‍വ്വമായാണ് ഇത്തരം പ്രകോപനാന്തരീക്ഷം അവര്‍ ക്യാമ്ബസുകളില്‍ ഉണ്ടാക്കിയത്. തിരുവനന്തപുരം ലോ കോളേജിലും ഇതിന് സമാനമായ പ്രകോപനമാണ് ഉണ്ടായത്.
യൂണിയന്‍ ഉദ്ഘാടന ദിവസം മദ്യപിച്ച് ക്യാമ്ബസിനുള്ളില്‍ കയറിയ കെഎസ്‍യു പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളേ ശല്യപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. മദ്യപിച്ച് എത്തിയ കെഎസ്‍യു നേതാവിനെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തിരുന്നു. ഇതിനേ തുടര്‍ന്ന് സംഘടിച്ച് എത്തിയ കെഎസ്‍യു പ്രവര്‍ത്തകര്‍ ബോധപൂര്‍വ്വം അക്രമത്തിലേക്ക് ക്യാമ്ബസിനേ കൊണ്ട് എത്തിക്കുകയായിരുന്നു.
ലോ കോളേജില്‍ ഉണ്ടായ അക്രമത്തേ എസ്‌എഫ്‌ഐ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല. അക്രമത്തിലൂടെ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും വളരാന്‍ സാധിക്കില്ല. ക്യാമ്ബസുകളില്‍ അക്രമത്തിന് നേതൃത്വം നല്‍കിയതിന്‍റെ ഭാഗമായി തന്നെയാണ് കെഎസ്‍യുവിന് ക്യാമ്ബസ് യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ദയനീയ സ്ഥിതി ഉണ്ടായത്. എംജി യില്‍ 126ല്‍ 117 ഇടത്തും, കേരളയില്‍ 68ല്‍ 65 ഇടത്തും, കണ്ണൂരില്‍ 71 ല്‍ 60 ഇടത്തും എസ്‌എഫ്‌ഐ ആണ് വിജയിച്ചത്.
ലോകോളേജ് അക്രമം, അപലപിച്ച് രാഹുല്‍ ഗാന്ധി; നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്
ക്യാമ്ബസുകളിലെ പരിതാപകരമായ പരാജയങ്ങളെ അക്രമത്തിലൂടെ നേരിടാം എന്നാണ് കെഎസ്‍യു കരുതിയിരിക്കുന്നതെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. എംജി തെരഞ്ഞെടുപ്പിനിടെ വിവിധ ക്യാമ്ബസുകളില്‍ ഇത് വിദ്യാര്‍ത്ഥികള്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. മാരക ആയുധങ്ങളുമായി കട്ടപ്പന ഗവ കോളേജില്‍ നിന്നും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്നും കെഎസ്‍യു പ്രവര്‍ത്തകരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 17ന് ശാസ്താംകോട്ട ഡിബി കോളേജില്‍ വെച്ച് എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും രക്തസാക്ഷി അജയ് പ്രസാദിന്‍റെ സഹോദരിയുമായിരുന്ന ആര്യ പ്രസാദ് ഉള്‍പ്പടെ നിരവധി വിദ്യാര്‍ത്ഥികളെ കെഎസ്‍യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്ബസില്‍ കയറി മൃഗീയമായി അക്രമിച്ചിരുന്നു. എഞ്ചിനീയറിഗ് കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും അക്രമ ആഹ്വാനമാണ് കെഎസ്‍യു നടത്തിയത്.
‘എസ്‌എഫ്‌ഐ കൊലയാളിക്കൂട്ടങ്ങള്‍ക്ക് അമ്മയും പെങ്ങളുമുണ്ടോ’; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കൊടിക്കുന്നില്‍
അതിനെ തുടര്‍ന്നാണ് കെഎസ്‍യു-യൂത്ത് കോണ്‍ഗ്രസ് ക്രിമിനല്‍ സംഘം ഇടുക്കി പെനാവ് എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കുത്തി കൊലപ്പെടുത്തിയത്. തുടര്‍ന്ന് ധീരജിന്‍റെ കൊലപാതകികള്‍ക്ക് ഒത്താശ കൊടുക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്‍റായി വന്നതുമുതല്‍ ക്രിമിനല്‍ റിക്രൂട്ട്മെന്‍റാണ് കെഎസ്‍യുവിലും യൂത്ത് കോണ്‍ഗ്രസിലും നടന്ന് വരുന്നത്.
ക്യാമ്ബസുകളെ അരാജക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള കെഎസ്‍യു പ്രവര്‍ത്തനങ്ങളേ വിദ്യാര്‍ത്ഥി സമൂഹത്തെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഈ രീതി തുടര്‍ന്നാല്‍ ഇന്നത്തേക്കാള്‍ ദയനീയമായ സ്ഥിതി കെഎസ്‍യുവിന് തെരഞ്ഞെടുപ്പുകളില്‍ വരുന്ന നാളുകളില്‍ ഉണ്ടാകുമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലോ കോളേജില്‍ കെ എസ് യു വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്.
കെഎസ്‍യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചു; എസ്‌എഫ്‌ഐക്കാരുടെ സ്ത്രീപക്ഷ കേരളമെന്ന് ഷാഫി
വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ എസ്‌എഫ്‌ഐക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. കെഎസ്‍യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. എസ്‌എഫ്‌ഐയില്‍ നിന്ന് മുന്‍പും ഇത്തരം ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്നും അന്നും നടപടികളുണ്ടായില്ലെന്നുമാണ് സഫീന ആരോപിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരായ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ച് 17ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും.

