KSDLIVENEWS

Real news for everyone

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം: രാഷ്ട്രീയ പാര്‍ട്ടികളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

SHARE THIS ON

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കേണ്ടെന്ന് ഹൈക്കോടതി. പാര്‍ട്ടിയില്‍ തൊഴിലുടമ-തൊഴിലാളി ബന്ധമില്ലാത്തതിനാല്‍, ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമമനുസരിച്ച്‌ ആഭ്യന്തര പരാതി സമിതി രൂപീകരിക്കാന്‍ നിയമപരമായി ബാധ്യതയില്ലെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റിറ്റിയൂഷനല്‍ റൈറ്റ്സ് റിസര്‍ച്ച്‌ ആന്‍ഡ് അഡ്വക്കസി(സിസിആര്‍എ) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. നിയമത്തില്‍ നിര്‍വചിച്ചതുപോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കകത്ത് ‘തൊഴില്‍സ്ഥലം’ എന്നൊന്ന് നിലവിലില്ല. അതിനാല്‍ 2013ലെ നിയമപ്രകാരം ആഭ്യന്തര പരാതി കമ്മിറ്റി ഉണ്ടാക്കാന്‍ ബാധ്യതയില്ല.

പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ആഭ്യന്തര പരാതി സമിതി വേണമെന്നായിരുന്നു പ്രധാന വാദം. നിയമം നിലവില്‍വന്നിട്ടും പാര്‍ട്ടികളില്‍ അത് തത്വത്തിലോ പ്രയോഗത്തിലോ വന്നിട്ടില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ ഇത് ഗുരുതരമായ നിയമലംഘനമാണെന്നും നിയമം അനുസരിച്ച്‌ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയുണ്ടെന്നും സി.സി.ആര്‍.എയ്ക്കു വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചു. പ്രതികരിക്കുന്ന അസോസിയേഷനുകളിലെ അംഗങ്ങള്‍ക്ക് ലൈംഗികാതിക്രമത്തിനെതിരായ പരാതി പരിഹാര സംവിധാനമില്ലാത്തത് ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 19, 21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്നുമായിരുന്നു വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!