ഹിജാബ് നിരോധനം; ‘പെണ്‍കുട്ടികള്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങള്‍’, വിവാദ പരാമര്‍ശവുമായി ഉഡുപ്പി കോളേജ് വി.പി

ബംഗളൂരു: ഹിജാബ് നിരോധനത്തിലെ കര്‍ണാടക ഹൈക്കോടതി വിധിയെ വെല്ലുവിളിച്ചു കൊണ്ട് രംഗത്ത് വരുന്ന പെണ്‍കുട്ടികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഉഡുപ്പി കോളേജ് വൈസ് പ്രസിഡന്റ് യശ്പാല്‍ സുവര്‍ണ രംഗത്ത്. പെണ്‍കുട്ടികള്‍ തീവ്രവാദ സംഘടനയിലെ അംഗങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. ഹിജാബ് നിരോധനത്തിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ച പെണ്‍കുട്ടികളെയാണ് സുവര്‍ണ അപമാനിച്ചത്. കോടതി വിധിക്കെതിരെ പത്രസമ്മേളനം നടത്തി പ്രസംഗിച്ച പെണ്‍കുട്ടികള്‍ തീവ്രവാദ സംഘടനകളില്‍ അംഗങ്ങള്‍ ആയവരാണെന്ന് അദ്ദേഹം ആരോപിച്ചു.
‘കോടതിയെ സമീപിച്ച ആ 6 പെണ്‍കുട്ടികള്‍ ആദ്യം പറഞ്ഞത് കോടതി വിധിയെ അംഗീകരിക്കുമെന്നും മാനിക്കുമെന്നുമായിരുന്നു. എന്നാല്‍, വിധി വന്നപ്പോള്‍ അവര്‍ ചെയ്തതെന്താണ്? അവര്‍ വിദ്യാര്‍ത്ഥിനികള്‍ അല്ല എന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. ഇപ്പോള്‍, അവര്‍ തന്നെ അത് സമ്മതിക്കുകയാണ്. തീവ്രവാദ സംഘടനകളുടെ അംഗങ്ങളാണ് അവര്‍. വിധി പ്രഖ്യാപിച്ച മൂന്ന് ജഡ്ജിമാര്‍ക്കെതിരെ അവര്‍ നടത്തിയ പ്രസ്താവനകള്‍ തന്നെ അതിനുദാഹരണം’ എന്നും അദ്ദേഹം ആരോപിക്കുന്നു

