KSDLIVENEWS

Real news for everyone

അമ്മയും കുഞ്ഞും ആശുപത്രി ഭരണ ചുമതല ഇനി കാഞ്ഞങ്ങാട് നഗരസഭയ്ക്ക്

SHARE THIS ON

കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി ഭരണചുമതല കാഞ്ഞങ്ങാട് നഗരസഭയ്ക്ക്‌ നൽകി സർക്കാർ -ഉത്തരവ്‌. ന​ഗരഹൃദയത്തിലുള്ള ആശുപത്രിക്ക്‌ സാമ്പത്തിക സഹായം നൽകാൻ ന​ഗരസഭയ്ക്ക്‌ ഇതോടെ തടസമില്ലാതാകും. നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത  നൽകിയ കത്തിനെ തുടർന്നാണ്‌ ഉത്തരവ്.  ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് സ്ഥാപനം നഗരസഭയുടെ പരിധിയിലാക്കണമെന്ന്‌ ആരോഗ്യവകുപ്പ് ഡയറക്ടറും ആവശ്യപ്പെട്ടിരുന്നു.  പ്രസവ ചികിത്സയ്ക്ക് പുതിയ സൗകര്യം ഒരുങ്ങുന്നതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ ആളുകൾക്ക്‌ വരാം.  192 തസ്തികകളാണ്‌ ആവശ്യമുള്ളത്. അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കി  വേഗത്തിൽ പ്രവർത്തനം തുടങ്ങാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.  മൂന്നുനിലകളിലായി 9.5 കോടി ചെലവിട്ട കെട്ടിടം ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ ഉദ്ഘാടനം ചെയ്തത്. ലിഫ്റ്റ് ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പ്രവർത്തനം തുടങ്ങുന്നത് വൈകിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!