KSDLIVENEWS

Real news for everyone

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു

SHARE THIS ON

കൊച്ചി: കനത്ത മഴ മൂലം കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകള്‍ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളില്‍ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയില്‍ രേഖപ്പെടുത്തിയത്.റണ്‍വേയില്‍ വെള്ളം കയറിയതിനാല്‍ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താല്‍കാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകള്‍ പലതും റദ്ദാക്കി. റെഡ്ലൈനില്‍ യു.എ.ഇ എക്സ്ചേഞ്ച് മുതല്‍ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു. സ്കൂളുകളില്‍ ഇന്നും ഓണ്‍ലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നല്‍കി. മഴയില്‍ വ്യാപകനാശ നഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകള്‍ തകർന്നു. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. മേല്‍ക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളില്‍ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടില്‍ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങള്‍ക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളില്‍ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!