KSDLIVENEWS

Real news for everyone

ജീവനക്കാര്‍ക്കുനേരെ പെട്രോൾ ഒഴിച്ചു; തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം

SHARE THIS ON

തൃശൂര്‍∙ അത്താണിയിലെ സ്വകാര്യ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ബാങ്കിനുള്ളിൽ കടന്ന അക്രമി ജീവനക്കാര്‍ക്കുനേരെ പെട്രോള്‍ ഒഴിച്ചു. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നെന്ന് പറഞ്ഞായിരുന്നു ആക്രമണം. വടക്കാഞ്ചേരി സ്വദേശിയായ മുപ്പത്താറുകാരനാണ് ബാങ്കിനുള്ളിൽ അക്രമം കാട്ടിയത്. ഇയാൾ മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണെന്ന് സംശയമുണ്ട്. വൈകിട്ട് നാലരയോടെയാണു സംഭവം. വടക്കാഞ്ചേരിക്കു സമീപം അത്താണിയിലെ സ്വകാര്യ ബാങ്കിലാണ് സഞ്ചിയുമായി കയറിവന്ന യുവാവ് ആക്രമണം നടത്തിയത്. എന്താണ് ആവശ്യമെന്ന് ജീവനക്കാർ ചോദിച്ചതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു എന്നാണ് വിവരം. കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽനിന്ന് കുപ്പിയെടുത്ത് ജീവനക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ആദ്യം ഭയന്നുപോയെങ്കിലും ജീവനക്കാർ തന്നെ ഇയാളെ കീഴ്പ്പെടുത്തി. ബഹളം കേട്ട് നാട്ടുകാരും പിന്നാലെ പൊലീസും സ്ഥലത്തെത്തി. അക്രമി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ മാനസിക നില പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!