KSDLIVENEWS

Real news for everyone

ബോവിക്കാനത്ത് ആൾക്കൂട്ട മർദ്ദനം;
കടം നല്‍കിയ പണം തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി

SHARE THIS ON

കാസർകോട്: കടം നല്‍കിയ പണം തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി.
കാസർകോട് ബോവിക്കാനത്ത് ആണ് സംഭവം, ആക്രമണത്തില്‍ ബാലനടുക്കം സ്വദേശിയായ മുഹമ്മദ് റാഫീഖിനാണ് (30)  പരുക്കേറ്റത്.

പരുക്കേറ്റ മുഹമ്മദ് റാഫീഖ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സമയത്ത് സുഹൃത്തായ അഫ്രീദിന് 8,000 യുഎഇ ദിർഹം (ഏകദേശം 1.8 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വായ്പയായി നല്‍കിയിരുന്നുവെന്നാണ് പറയുന്നത്,
നാട്ടിലെത്തിയ ശേഷവും റാഫീഖ് ഈ തുക നിരന്തരം ആവശ്യപ്പെട്ടിട്ടും അഫ്രീദ് പണം നല്‍കാൻ തയ്യാറായില്ലെന്നും  പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ റഫീഖിനെ ബോവിക്കാനത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു,

സ്ഥലത്തെത്തിയ ആൾകൂട്ടം തടഞ്ഞുവെക്കുകയും കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പരാതി,

ആക്രമണത്തില്‍ ആന്തരിക അവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരുക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു,
റഫീഖിനെ ആദ്യം കാസർഗോഡ് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തുള്ള ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവാവ്. സംഭവത്തില്‍  പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി യുവാവിന്റെ കുടുംബം രംഗത്തെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!